പുട്ടിനും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്നു: ജോ ബൈഡൻ

വാഷിങ്ടൺ: ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ജോ ബൈഡൻ ഹമാസിനും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിനുമെതിരെ വിമർശനം അഴിച്ചു വിട്ടു. പുട്ടിനും ഹമാസും ജനാധിപത്യത്തെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു എന്നാണ് ബൈഡൻ പറഞ്ഞത്. ഭീകരതയും സ്വേഛാധിപത്യവും കൈമുതലാക്കിയ ഇവരുടെ ഭീഷണി രണ്ടു തരത്തിലാണെങ്കിലും ഇവർക്കിടയിൽ പൊതുവായി ഒന്നുണ്ട്. ഇരു കൂട്ടരും തൊട്ടുത്ത രാജ്യങ്ങളിലെ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആദ്യമായാണ് ബൈഡൻ ഒരു തീവ്രവാദ സംഘടനയുമായി പുട്ടിനെ താരതമ്യം ചെയ്യുന്നത്. ഇവർ വിജയിക്കാൻ അമേരിക്ക അനുവദിക്കില്ല എന്നും ബൈഡൻ പറഞ്ഞു.

ഇസ്രയേലിനും യുക്രെയിനും അമേരിക്ക കൂടുതൽ സാമ്പത്തിക സഹായം നൽകും. അമേരിക്കയുടെ ഏറ്റവും പ്രധാന ലക്ഷ്യം ഹമാസ് ബന്ദിക്കളാക്കിയ അമേരിക്കൻ പൌരന്മാരുടെ ജീവൻ സംരക്ഷിക്കുക എന്നതാണ്.

അസാധാരണ നടപടി എന്നവണ്ണം ഇസ്രയേൽ സന്ദർശനം കഴിഞ്ഞ് വന്ന ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ജോർദൻ , ഈജിപ്ത്, പലസ്തീൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഗാസയിലെ ആശുപത്രിയിലെ ആക്രമണത്തിൽ 500ൽ അധികം ആളുകൾ കൊല്ലപ്പെട്ടതോടെ അത് റദ്ദ് ചെയ്യുകയായിരുന്നു. എന്നാൽ ബൈഡനുമായുള്ള ചർച്ചയെ തുടർന്ന് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം എത്തിക്കായി ഈജിപ്ത് അതിർത്തി തുറക്കാൻ ഇസ്രയേൽ സമ്മതിച്ചു. ഇന്നു മുതൽ സഹായവുമായി 20 ട്രക്കുകൾ വീതം ഗാസയിലേക്ക് എത്തിച്ചേരും. ഇന്ന് റഫാ അതിർത്തി തുറക്കും.

അതേസമയം അമേരിക്ക സംഖ്യ കക്ഷികളുടെ കൂടെ ഉറച്ചു നിൽക്കുമെന്ന് ഒരിക്കൽ കൂടി ബൈഡൻ വ്യക്തമാക്കി. യുക്രെയിനും ഇസ്രയേലിനും കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിൻ്റെ അനുമതി തേടുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്ക ഒരു ആഗോള നേതാവായി തുടരാൻ ഇത്തരം നടപടികൾ ആവശ്യമാണ്. തലമുറകളോളം അമേരിക്കൻ ജനതയുടെ സുരക്ഷിതത്വം നിലനിർത്താൻ ചില മുൻ കരുതലുകൾ ആവശ്യമാണ്. അമേരിക്കയാണ് ഈ ലോകത്തെ ഒരുമിച്ച് നിർത്തുന്നത്. അ മേരിക്കയുടെ സംഖ്യ കക്ഷികൾ നമുക്ക് വളരെ പ്രധാനമാണ്. ഓവൽ ഓഫിസിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡൻ പറഞ്ഞു.

Both Hamas and Vladimir Putin want to annihilate democracies says Joe Biden

More Stories from this section

family-dental
witywide