
ബ്രസീലിയ: ബ്രസീലിയൻ ഗായകൻ ഡാർലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടർന്നാണ് മരണം. അദ്ദേഹത്തിന്‍റെ പതിനെട്ടുകാരിയായ വളർത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലാണ്.
ഒക്‌ടോബർ 31 ന് വടക്കുകിഴക്കൻ നഗരമായ മിറാനോർട്ടിലെ വീട്ടിൽ വച്ച് ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് മൊറൈസിന് അസുഖം ബാധിക്കുകയായിരുന്നുവെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൊറൈസിന്‍റെ ഭാര്യ ലിസ്ബോവ മാധ്യമങ്ങളോട് പറഞ്ഞു.
ചിലന്തിയുടെ കടിയേറ്റതിനെ തുടർന്ന് മൊറൈസിന് ശരീര തളർച്ച അനുഭവപ്പെട്ടിരുന്നുവെന്നും കടിയേറ്റ ഭാഗത്തെ നിറം മാറാൻ തുടങ്ങിയെന്നും ലിസ്ബോവ പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന്ന് അലർജി ഉണ്ടാകുകയും മിറനോർട്ടിലെ ആശുപത്രി സന്ദർശിക്കുകയും വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു.