ഭര്‍ത്താവിനെ കട്ടിലില്‍ കെട്ടിയിട്ട് ജനനേന്ദ്രിയം വെട്ടിമാറ്റി; യുവതി അറസ്റ്റിൽ

സാവോ പോളോ: പതിനഞ്ചുവയസുള്ള തന്റെ സഹോദരപുത്രിക്കൊപ്പം 39കാരനായ തന്റെ ഭര്‍ത്താവ് കിടക്ക പങ്കിടുന്ന കാഴ്ച കണ്ട ബ്രസീലിയൻ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി ശൗചാലയത്തില്‍ ഉപേക്ഷിച്ചശേഷം പോലീസില്‍ കീഴടങ്ങി.

ബ്രസീലിലെ സാവോ പോളോയ്ക്ക് സമീപം അതിബായിയിലാണ് സംഭവം. യുവതിക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ടശേഷമാണ് കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് പ്രതികാരംചെയ്യാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

യുവതി തന്നെയാണ് പോലീസ് സ്‌റ്റേഷനിലെത്തി താന്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റിയെന്ന് മൊഴികൊടുത്തത്. മുറിച്ചുമാറ്റിയാലും ഇത് തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന് താന്‍ കേട്ടിരുന്നതായും അതിനാലാണ് മുറിച്ചുമാറ്റിയ ഭാഗം ശൗചാലയത്തില്‍ ഒഴുക്കികളഞ്ഞതെന്നും പ്രതി പോലീസിനോട് പറഞ്ഞിരുന്നു.

അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ 39-കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Also Read

More Stories from this section

family-dental
witywide