
ബ്രസീലിയ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ അക്കൗണ്ട് അടുത്തിടെ ഹാക്ക് ചെയ്തതിനെച്ചൊല്ലി ബ്രസീല്‍ പ്രഥമ വനിത റൊസാംഗേല ഡ സില്‍വ, എലോണ്‍ മസ്‌കുമായി രോഷത്തിലാണ്.
പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയുടെ ഭാര്യയായ റൊസാംഗേല ഡ സില്‍വ, തന്റെ എക്‌സ് അക്കൗണ്ട് ഹാക്കിംഗിനെ സ്ത്രീവിരുദ്ധ ഹാക്കിംഗ് എന്നാണ് വിളിച്ചത്. അതേസമയം, ഈ സംഭവത്തെ മസ്‌ക് നിരാസവല്‍ക്കരിക്കുന്നുവെന്നാണ് പ്രധാന ആരോപണം.
”എന്നെ മാത്രമല്ല, ദിവസവും ആയിരക്കണക്കിന് സ്ത്രീകളെ എക്‌സ് പ്ലാറ്റ്ഫോമില്‍ ബാധിക്കുന്ന ഗുരുതരമായ ഒരു സംഭവത്തെ അദ്ദേഹം ചെറുതാക്കുന്നുവെന്നാണ് റൊസാംഗേല പ്രസ്താവനയില്‍ പറഞ്ഞത്.
1.2 മില്യണ്‍ ഫോളോവേഴ്സുള്ള പ്രൊഫൈലില്‍ പ്രസിഡന്റിനെ അപമാനിക്കുന്ന അശ്ലീല ചിത്രങ്ങളും അധിക്ഷേപങ്ങളും ഒരു ഹാക്കര്‍ പോസ്റ്റ് ചെയ്തതിന് ശേഷം, ഡിസംബര്‍ 11-ന് സോഷ്യല്‍ മീഡിയയില്‍ വിദഗ്ദ്ധയായ പ്രഥമ വനിതയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ബ്രസീലില്‍ വലിയ തരത്തില്‍ വാര്‍ത്തയായിരുന്നു.
അക്കൗണ്ട് മരവിപ്പിക്കാനും പോസ്റ്റുകള്‍ നീക്കം ചെയ്യാനും ആക്സസ് വീണ്ടെടുക്കാന്‍ തന്നെ സഹായിക്കാനുമുള്ള അഭ്യര്‍ത്ഥനകളോട് എക്‌സ് പ്രതികരിക്കുന്നത് വളരെ മന്ദഗതിയിലാണെന്ന് അവകാശപ്പെട്ട് ഈ ആഴ്ച ആദ്യം കമ്പനിക്കെതിരെ കേസെടുക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി.
വെബ്സൈറ്റിലെ വിമര്‍ശകരുമായി പതിവായി ഏറ്റുമുട്ടുന്ന മസ്‌കിന്റെ പ്രതികരണത്തോടുള്ള തന്റെ എതിര്‍പ്പും റൊസാംഗേല ഡ സില്‍വ പ്രകടിപ്പിച്ചു.
എന്റെ അക്കൗണ്ട് പാസ്വേഡ് ആരെങ്കിലും ഊഹിക്കുന്നത് എക്സിന്റെ ഉത്തരവാദിത്തമാണെന്ന് ഞാന്‍ പറഞ്ഞില്ല, എന്നാല്‍ അതിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കഴിയുന്നത്ര വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് പ്ലാറ്റ്ഫോമിന്റെ ഉത്തരവാദിത്തമായിരിക്കണം,” അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്ലാറ്റ്ഫോമില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ഉത്തരവാദിത്തത്തിനായി പോരാടുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി.













