
ബംഗളൂരു: ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നളിന്‍ കുമാര്‍ കട്ടീലിനെ മാറ്റി പകരം മുന്‍ മുഖ്യമന്ത്രി ബിഎസ് യഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര യഡിയൂരപ്പയെ തെരഞ്ഞെടുത്തു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തോല്‍വി നേരിടേണ്ടി വന്ന സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് വിജയേന്ദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് സംസ്ഥാന അധ്യക്ഷനെ മാറ്റി നിയമിച്ചത്.