
മധ്യപ്രദേശിൽ ബസ് ചരക്കു ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് 12 മരണം. കൂട്ടിയിടിയിൽ ബസിന് തീ പിടിക്കുകയായിരുന്നു. ബസിൽ 30 പേരുണ്ടായിരുന്നു. 14 പേർ പരുക്കുകളോടെ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഗുണ – ആരോൺ റോഡിൽ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.