കാനഡ അംബാസഡർ കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി

ഉഭയകക്ഷി സാമ്പത്തിക ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിൽ, കുവൈറ്റിലെ കാനഡ അംബാസഡർ ആലിയ മവാനി, ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 6 ന് കുവൈറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് റീജിയണൽ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

സാമ്പത്തിക പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിലും വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും കാനഡയുടെയും കുവൈത്തിന്റെയും പ്രതിബദ്ധത പ്രകടമാക്കുന്നതായിരുന്നു കൂടിക്കാഴ്ച. ലുലു ഹൈപ്പർമാർക്കറ്റിലെ പ്രധാന ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി.

മേഖലയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പർമാർക്കറ്റ്, നിലവിൽ 250-ലധികം കനേഡിയൻ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഉൽപ്പന്നങ്ങളുടെ വൈവിധ്യം വിവിധ വിഭാഗങ്ങളിലായി, കുവൈറ്റിലെ ഉപഭോക്താക്കളുടെ അഭിരുചികൾ നിറവേറ്റുന്നു.

അംബാസഡർ ആലിയ മവാനി കാനഡയും കുവൈറ്റും തമ്മിലുള്ള സഹകരണത്തിൽ ആഗ്ലാദം പ്രകടിപ്പിച്ചു. പരസ്പര പ്രയോജനകരമായ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. കുവൈറ്റ് വിപണിയിൽ ഉയർന്ന നിലവാരമുള്ള അന്തർദേശീയ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വർദ്ധിച്ചുവരുന്നെന്നും അത്തരത്തിലുള് കനേഡിയൻ ഉത്പന്നങ്ങൾ കുവൈത്തിലുടനീളം ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലൂടെ ആവശ്യക്കാരിലേക്ക് എത്തിക്കാനാകുമെന്നും ആലിയ മവാനി പറഞ്ഞു. അംബാസഡർ മവാനിയോടൊപ്പം കനേഡിയൻ എംബസിയിലെ ട്രേഡ് കമ്മീഷണർ ജേഡ് മക്കിയും കൂടിക്കാഴ്ചയുടെ ഭാഗമായി.

More Stories from this section

family-dental
witywide