നിജ്ജാറിൻ്റെ കൊലപാതകം: ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് നേരത്തേ കൈമാറിയെന്ന് ജസ്റ്റിന്‍ ട്രൂഡോ, കാനഡയ്ക്ക് പിന്തുണ ഉറപ്പാക്കി യുഎസ്

ന്യൂയോര്‍ക്: കനേഡിയൻ പൗരനായ ഖലിസ്ഥാന്‍വാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് ശരിവയ്ക്കുന്ന ഇൻ്റലിജൻസ് റിപ്പോര്‍ട്ട് കാനഡ ആഴ്ചകള്‍ക്ക് മുമ്പേ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഓട്ടവയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രൂഡോ ഇത് വ്യക്തമാക്കിയത്. ” കഴിഞ്ഞ ദിവസം ഉയര്‍ത്തിയ വിശ്വസനീയമായ ആരോപണങ്ങള്‍ ആഴ്ചകള്‍ക്ക് മുന്നേ തന്നെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇത്തരം ഗുരുതരമായ വിഷയത്തെ കുറിച്ച് അന്വേഷിക്കുന്നതിന് വളരെ ഉത്തരവാദിത്വത്തോടെ ഇന്ത്യ സഹകരിക്കുമെന്ന് വിചാരിക്കുന്നു ” അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെളിവുകള്‍ പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ട്രൂഡോ തയാറായില്ല. കാനഡയ്ക്ക് ഈ വിവരങ്ങള്‍ ലഭിച്ചത് ഫൈവ് ഐ നെറ്റ്വര്‍ക് ഇന്റലിജന്‍സ് സംഘത്തില്‍നിന്നാണ് എന്ന് കാനഡയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ രഹസ്യാന്വേഷണ സഖ്യമാണ് ഫൈവ് ഐ നെറ്റ്വര്‍ക്

അതേസമയം കാനഡയ്ക്ക് അമേരിക്ക പൂര്‍ണ പിന്തുണ അറിയിച്ചു. ആദ്യമായി യുഎസ് വിദേശകാര്യ മന്ത്രി ആൻ്റണി ബ്ളിന്‍കന്‍ ( സെക്രട്ടറി ഓഫ് സ്റ്റേറ്റ്) ഇക്കാര്യത്തില്‍ പ്രതികരിച്ചു. “ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന അറിയേണ്ടത് അത്യാവശ്യമാണ്. കാനഡയുടെ പ്രധാനമന്ത്രി ഇയര്‍ത്തിയ ആരോപണങ്ങളില്‍ യുഎസിന് വലിയ ഉത്കണ്ഠയുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണം” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്ക കാന‍ഡയുമായി ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ആലോചനകള്‍ക്ക് അപ്പുറം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ അമേരിക്ക കാനഡയുടെ കൂടെയുണ്ടെന്നും ബ്ളിന്‍കന്‍ പറഞ്ഞു. ഇതോടെ അമേരിക്ക കാനഡയെ പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്ന് വ്യക്തമായി.

കാനഡയുടെ ആരോപണം സംബന്ധിച്ച് ഇന്ത്യയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഇന്നലെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേയ്ക് സള്ളിവൻ പറഞ്ഞിരുന്നു. കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് കാനഡ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കാനഡയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കാനഡയുടെ ആരോപണങ്ങളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനുള്ള അന്വേഷണങ്ങളെ പിന്തുണയ്ക്കും. ഉന്നതതലങ്ങളിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടക്കുന്നുണ്ട്. രാജ്യമേതായാലും അമേരിക്കയുടെ അടിസ്ഥാനതത്വങ്ങൾക്ക് വേണ്ടി നിലകൊള്ളും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തില്‍ സള്ളിവന്‍ വ്യകതമാക്കിയത് ഇങ്ങനെയായിരുന്നു

ഓരോ രാജ്യങ്ങളോടുമുള്ള സമീപനങ്ങൾ വെവ്വേറെയാണ്. ആരെങ്കിലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയ്ക്കും സമൃദ്ധിയ്ക്കും വെല്ലുവിളി സൃഷ്‌ടിക്കുന്നുവോ അവരെ പ്രതിരോധിക്കുമെന്നും സള്ളിവൻ വ്യക്തമാക്കിയിരുന്നു.

Canada shared intelligence on Niggar murder with India weeks ago; Justine Trudeau

More Stories from this section

family-dental
witywide