ഇന്ത്യയിലേക്ക് പോകുന്ന കനേഡിയൻ പൗരന്മാർക്ക് കാനഡയുടെ മുന്നറിയിപ്പ്; അപരിചിതരോട് വ്യക്തിവിവരങ്ങൾ പങ്കുവയ്ക്കരുത്

ഒട്ടാവ: ഇന്ത്യയിലേക്ക് പോകുന്ന കാനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ. ഡൽഹി, മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ ജാഗ്രത കൂടുതൽ ജാഗ്രത പാലിക്കണമെന്നും അപരിചിതരുമായി തങ്ങളുടെ വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും കാനഡ മുന്നറിപ്പ് നൽകുന്നു.

“രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ ഇന്ത്യയിൽ ഉള്ള കാനേഡിയൻ പൗരന്മാർ ജാഗ്രത പാലിക്കുക.”

“കാനഡയിലെയും ഇന്ത്യയിലെയും സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, പരമ്പരാഗത മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും കാനഡയ്‌ക്കെതിരെ പ്രതിഷേധത്തിനും നിഷേധാത്മക വികാരത്തിനും ആഹ്വാനമുണ്ട്. കാനഡ വിരുദ്ധ പ്രതിഷേധമുൾപ്പെടെയുള്ള പ്രകടനങ്ങൾ ഉണ്ടാകാം, കാനഡക്കാർ ഭീഷണിക്കോ ഉപദ്രവത്തിനോ വിധേയരായേക്കാം. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും, നിങ്ങൾ അപരിചിതരുമായി വലിയ അടുപ്പം പുലർത്തരുത്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അവരുമായി പങ്കിടരുത്.”

നയതന്ത്രപ്രതിരോധം ഇല്ലാതാക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഇന്ന് രാവിലെ കാനഡ 41 നയതന്ത്രജ്ഞരെയും അവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു.

മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽക്കാലികമായി നിർത്തി. ഈ മൂന്ന് നഗരങ്ങളിലെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. ഇന്ത്യയിലെ ഏതെങ്കിലും കാനഡക്കാർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

“ബെംഗളൂരു, ചണ്ഡീഗഡ്, മുംബൈ എന്നിവിടങ്ങളിലും പരിസരങ്ങളിലും ഉയർന്ന ജാഗ്രത പുലർത്തുക. കോൺസുലാർ സേവനങ്ങൾ ആ നഗരങ്ങളിലോ പരിസര പ്രദേശങ്ങളിലോ താൽക്കാലികമായി ലഭ്യമല്ല,” ഉപദേഷ്ടാവ് പറഞ്ഞു.

More Stories from this section

family-dental
witywide