
ഒട്ടാവ: ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട നയതന്ത്ര തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി സ്വകാര്യ ചര്‍ച്ചകള്‍ നടത്തണമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി. തങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണ്. കനേഡിയന്‍ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ ഗൗരവമായാണ് കാണുന്നത്. നയതന്ത്ര സംഭാഷണങ്ങളാണ് മികച്ചതെന്ന് തങ്ങള്‍ കരുതുന്നുവെന്നും അവര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ജോളിയുടെ പ്രസ്താവന. ഒക്ടോബര്‍ 10നകം നയതന്ത്രജ്ഞരെ തിരിച്ചയക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണത്.