ജമ്മു കശ്മീർ കേന്ദ്ര ഭരണപ്രദേശമാക്കിയത് താൽകാലികം, സംസ്ഥാന പദവി തിരിച്ചു നൽകും; തിരഞ്ഞെടുപ്പിന് തയ്യാറെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് താൽകാലികമെന്ന് കേന്ദ്ര സർക്കാർ. സുപ്രീംകോടതി ഭരണഘടന ബെഞ്ചിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.

ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയാറാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കേന്ദ്ര സർക്കാരും തയാറാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. വോട്ടർപട്ടിക പൂർത്തിയായി കഴിഞ്ഞെന്നും തുഷാർ മേത്ത വ്യക്തമാക്കി.

കേന്ദ്ര സർക്കാറിന്‍റെ സുപ്രധാന തീരുമാനങ്ങളെയും 370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീരിലുണ്ടായ മാറ്റങ്ങളെയും കുറിച്ചാണ് തുഷാർ മേത്ത സുപ്രീംകോടതിയിലെ വാദത്തിനിടെ വിവരിച്ചത്. 2018ൽ ജമ്മു കശ്മീരിൽ 1767 കല്ലേറുകളാണ് ഉണ്ടായത്. നിലവിൽ കല്ലേറ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2018ൽ മാത്രം 52 ഹർത്താലുകളോ ബന്ദുകളോ നടന്നിരുന്നെങ്കിൽ ഇപ്പോഴില്ല. 1.08 കോടി വിദേശ, സ്വദേശ വിനോദ സഞ്ചാരികൾ കശ്മീർ സന്ദർശിച്ചു.

സാമൂഹിക, സാമ്പത്തിക ഉന്നതിയിലേക്ക് പ്രദേശം മാറി കൊണ്ടിരിക്കുന്നു. വിദേശ സഹയാത്തോടെയാണ് കശ്മീരിൽ തീവ്രവാദ പ്രവർത്തനം നടക്കുന്നത്. എന്നാൽ, തീവ്രവാദ പ്രവർത്തനം 45 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നും തുഷാർ മേത്ത വ്യക്തമാക്കി.

More Stories from this section

dental-431-x-127
witywide