
പത്തനംതിട്ട : എരുമേലിയിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി ഏഴുപേര്‍ക്ക് പരിക്കേറ്റു. എരുമേലി കണമല അട്ടിവളവില്‍ തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു 3 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. മാര്‍ത്താണ്ഡം സ്വദേശികളായ മേരി, റോസ് ലെറ്റ്, ശിവാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, എരുമേലിയില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ തീര്‍ത്ഥാടക വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു 4 പേര്‍ക്ക് പരിക്ക് പറ്റി. ദേവസ്വം ബോര്‍ഡ് പാര്‍ക്കിങ് മൈതാനത്തു നിന്ന് ബ്രേക്ക് കിട്ടാതെ റോഡ് മറികടന്ന് വലിയതോട്ടില്‍ പതിക്കുകയായിരുന്നു. 12 പേരായിരുന്നു വാഹനത്തില്‍. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Tags:











