
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭോജിപുരയ്ക്ക് സമീപം ബറേലി-നൈനിറ്റാള്‍ ഹൈവേയില്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം എട്ട് പേര്‍ കാറില്‍ വെന്തുമരിച്ചു. ഇന്നലെ രാത്രി ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ സെന്‍ട്രല്‍ ലോക്ക് ആയതിനാല്‍ ഉള്ളില്‍ കുടുങ്ങിയവര്‍ക്ക് രക്ഷപ്പെടാനായില്ലെന്ന് പോലീസ് പറഞ്ഞു.
കൂട്ടിയിടിയില്‍ ട്രക്കിന്റെ ഡമ്പറില്‍ ഇടിച്ചതിനെ തുടര്‍ന്ന് ടയര്‍ പൊട്ടുകയും കാര്‍ ഹൈവേയുടെ എതിര്‍വശത്ത് നിന്ന് തെന്നിമാറുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ നിന്ന് മണല്‍ ചരല്‍ കയറ്റി വന്ന ട്രക്കുമായി കാര്‍ ഇടിക്കുകയായിരുന്നു.
Tags:










