
കാസർകോഡ്: അതിജീവിതയുടെ ഫോട്ടോ അടക്കമുള്ള വ്യക്തി വിവരങ്ങളും അപകീർത്തികരമായ വാർത്തകളും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച ” അറേബ്യൻ മലയാളി വ്ലോഗ്” യൂട്യൂബ് ചാനൽ ഉടമക്കെതിരെയാണ് കേസെടുത്തു. ചന്തേര പൊലീസ് സ്റ്റേഷനിൽ മോഡൽ ഷിയാസ് കരീമിനെതിരെ കേസ് കൊടുത്ത പരാതിക്കാരിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാണ് കേസ്.
ഫോട്ടോ സഹിതം സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയയമത്തിലെ വകുപ്പുകൾ പ്രകാരവും ഐടി ആക്ടും ചേർത്താണ് ചന്തേര പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തത്.
ടിവി താരവും മോഡലുമായ ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി അതിജീവിതയുടെ സമ്മതമില്ലാതെ പല തവണ പീഡിപ്പിച്ചെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും ജിമ്മിൽ പാർട്‌ണർഷിപ്പ് നാൽകാമെന്ന് വിശ്വാസിപ്പിച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് ഷിയാസ് കരീമിനെതിരെയുള്ള പരാതി.
case against Arabian vlogger