മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി. കേസ് കോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വ്വം സ്പര്‍ശിക്കുകയായിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു.

നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പുമാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സുരേഷ്‌ഗോപി മുന്‍ കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ പൊലീസ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കേസില്‍ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വെച്ചതാണ് കേസിന് കാരണമായത്. മാധ്യമപ്രവര്‍ത്തക അപ്പോള്‍ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി ചിരിച്ചുകൊണ്ട് വീണ്ടും ദേഹത്ത് കൈ വെക്കുകയായിരുന്നു. അപമാനിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയതിനു പിന്നാലെ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

More Stories from this section

family-dental
witywide