സിഎംആർഎൽ മാസപ്പടി: അന്വേഷിക്കാൻ കേന്ദ്രം, കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം അന്വേഷണം തുടങ്ങി

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പൊലീസിനും മാധ്യമസ്ഥാപനത്തിനുമടക്കം നിയമവിരുദ്ധമായി സിഎംആർഎൽ പണം നൽകി എന്ന ആദായ നികുതി വകുപ്പ് ഇൻ്ററിം സെറ്റിൽമെന്റ് ബോർഡിൻറെ കണ്ടെത്തൽ കേന്ദ്രം അന്വേഷിക്കും. കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയമാണ് അന്വേഷിക്കുക. 135 കോടി രൂപ 2016 നു ശേഷം സിഎംആർഎൽ കമ്പനി പലർക്കായി നൽകി എന്നാണ് അവർ ആദായനികുതി വകുപ്പിനെ അറിയിച്ചിരിക്കുന്നത്. അത് നൽകിയത് ആർക്കെല്ലാമാണ് , എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര മന്ത്രാലയം അന്വേഷിക്കുന്നത്.

അന്വേഷിച്ച് കണ്ടെത്തിയ വസ്തുതകളും മൊഴികളും പരിശോധിച്ച് വസ്തുതാപരമാണ് എന്ന് മനസ്സിലാക്കിയാൽ അന്വേഷണം മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷിക്കും. വൻകിട വ്യവസായ രംഗത്തെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ജുഡീഷ്യൽ പവറുള്ള ഏജൻസിയാണ് ഇത്.

പണം നൽകിയത് സിആർഎംഎൽ എന്ത് ആനുകൂല്യം കൈപ്പറ്റാനായാണ് എന്ന കാര്യം അന്വേഷണത്തിന്റെ പരിധിയിൽ വരും.കേരള സർക്കാരിന്റെ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 13.4 ശതമാനം ഓഹരിയുള്ള സിആർഎംഎൽ പൊതുമുതൽ ദുരുപയോഗം ചെയ്തോ എന്നും അന്വേഷിക്കും.

Center Corporate Affairs Ministry to investigate CRML money fraud case

More Stories from this section

family-dental
witywide