യു.എ.ഇ വീസാ സേവനങ്ങളില്‍ പരിഷ്കാരങ്ങളുമായി കേന്ദ്രം, ഏകീകൃത സംവിധാനം കൊണ്ടുവരുന്നു

ദുബായ്: പാസ്പോര്‍ട്ടിനും വീസാ സേവനങ്ങള്‍ക്കുമുളള കാലതാമസം ഒഴിവാക്കാനുള്ള പുതിയ ഏകീകൃത സംവിധാനത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ആരംഭം കുറിക്കുന്നത്. ഇതിനായി യു.എ.ഇയിലെ ഇന്ത്യന്‍ ഏംബസിയില്‍ ഏകീകൃത സംവിധാനം കൊണ്ടുവരും. 2024 മുതല്‍ പാസ്പോര്‍ടും അറ്റസ്റ്റേഷന്‍ സേവനങ്ങളും ലഭിക്കുക പുതിയ ഏകീകൃത സംവിധാനത്തിലൂടെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും വേഗത്തിലും സുതാര്യവുമായ സേവനങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്താനാണ് ആലോചന. അതിന്‍റെ ഭാഗമായുള്ള കരാറിന് യു.എ.ഇ ഏംബസി അപേക്ഷകള്‍ ക്ഷണിച്ചു.

നിലവില്‍ രണ്ട് വ്യത്യസ്ഥ സേവന ദാതാക്കളാണ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഔട്ട്സോഴ്സ് സേവനങ്ങള്‍ നല്‍കുന്നത്. ബി.എല്‍.എസ് ഇന്‍റര്‍നാഷണല്‍ പാസ്പോര്‍ട് ഇതിലൊന്നാണ്. വീസ അപേക്ഷകള്‍ സ്വീകരിച്ച് വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് ഈ ഏജന്‍,സിയുടെ ചുമതല. ഐ.വി.എസ് ഗ്ളോബലാണ് രണ്ടാമത്തെ ഏജന്‍സി. ഡോക്യുമെന്‍ററി അറ്റസ്റ്റേഷന്‍ സംവിധാനങ്ങളാണ് രണ്ടാമത്തെ ഏജന്‍സി പൂര്‍ത്തിയാക്കുന്നത്. ഇതുകൂടാതെ ഏംബസിയും കോണ്‍സുലേറ്റും ചില സേവനങ്ങള്‍ ഉറപ്പുവരുത്തുന്നു. ഇതെല്ലാം ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിടുന്നത്.