ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു; ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം

ബെംഗളൂരു: 14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം നിദ്രയിലായ ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം വീണ്ടും പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ. ചന്ദ്രനിൽ രാത്രിയായതോടെ നിദ്രയിലായ (സ്ലീപ്പിങ് മോഡ്) ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സെപ്റ്റംബർ 22ന് പ്രവർത്തന സജ്ജമാകുമെന്നാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.

താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ചാന്ദ്രരാത്രികളെ അതിജീവിക്കാൻ ഒന്നിനും സാധിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, ചന്ദ്രയാനിലെ ലാൻഡറും റോവറും വീണ്ടും പ്രവർത്തിച്ചാൽ അത് ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യയുടെ കൂടി വിജയമാണ്.

ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളാർ പാനൽ ഉപയോഗിച്ച് ലാൻഡറിനും റോവറിനും ബാറ്ററികൾ റീചാർജ് ചെയ്യാൻ സാധിക്കും. ഇതിന് ശേഷമേ ഇവ രണ്ടും പ്രവർത്തിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ ചന്ദ്രന്‍റെ മണ്ണിൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണം നടത്താൻ ലാൻഡറിനും റോവറിനും സാധിക്കും.

ഭൂമിയിലെ 14 ദിവസങ്ങൾക്ക് സമാനമായ സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാൻഡറും റോവറും ചന്ദ്രന്‍റെ മണ്ണിൽ പരീക്ഷണം നടത്തിയത്. തുടർന്ന് രാത്രി തുടങ്ങിയതോടെ ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനായി സെപ്റ്റംബർ മൂന്നിന് റോവറും നാലിന് ലാൻഡറും പരീക്ഷണം അവസാനിപ്പിച്ച് നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറി.

ചന്ദ്രനിലിറങ്ങിയ ലാൻഡറും റോവറും ദൗത്യത്തിന്‍റെ ഭാഗമായ എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയാണ് സെപ്റ്റംബർ മൂന്നിന് നിദ്രയിലായത്. ച​ന്ദ്രോ​പ​രി​ത​ല​ത്തി​ന് ഉ​യ​ർ​ന്ന താ​പ​പ്ര​തി​രോ​ധ​ശേ​ഷി​യു​ണ്ടെ​ന്ന് ലാ​ൻ​ഡ​റി​ലെ പ​രീ​ക്ഷ​ണോ​പ​ക​ര​ണ​മാ​യ ‘ചാ​സ്തെ’യും ചന്ദ്രോപരിതലത്തിൽ ‘സ്വാഭാവിക’ പ്രകമ്പനമുണ്ടെന്ന് ഇൽസയും ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ പ്ലാ​സ്മ സാ​ന്നി​ധ്യം കു​റ​വാ​ണെ​ന്ന് ‘രംഭ’യും ക​ണ്ടെ​ത്തി. ച​ന്ദ്ര​നി​ൽ സ​ൾ​ഫ​റി​ന്റെ സാ​ന്നി​ധ്യം റോ​വ​ർ പരീക്ഷണത്തിലൂടെ സ്ഥി​രീ​ക​രി​ച്ചു. കൂടാതെ, അ​ലു​മി​നി​യം, കാ​ൽ​സ്യം, ഇ​രു​മ്പ്, ക്രോ​മി​യം, ടൈ​റ്റാ​നി​യം, മ​ഗ്നീ​ഷ്യം, സി​ലി​ക്ക​ൺ, ഓ​ക്സി​ജ​ൻ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി​.

ഇത് കൂടാതെ, മുൻ നിശ്ചയിക്കാത്ത ലാൻഡറിന്‍റെ കുതിച്ചുചാട്ട (കിക്ക്-സ്റ്റാർട്ട്) പരീക്ഷണവും വിജയകരമായി ഐ.എസ്.ആർ.ഒ നടത്തി. എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രനിൽ ഇറങ്ങിയ ലാൻഡർ വീണ്ടും ഉയർന്ന് പൊങ്ങി മറ്റൊരിടത്ത് ലാൻഡ് ചെയ്തതായിരുന്നു പരീക്ഷണം. ലാൻഡറിന്‍റെ ‘കിക്ക്-സ്റ്റാർട്ട്’ ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ തിരികെ ഭൂമിയിൽ എത്തിക്കുന്നതിലും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തിലും നിർണായകമാകും.

More Stories from this section

family-dental
witywide