
ചിക്കാഗോ: പുതുപ്പള്ളി എംഎൽഎയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന് സ്വീകരണമൊരുക്കാൻ ചിക്കാഗോ പൗരാവലി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നവംബർ ഏഴാം തിയതി ചൊവ്വാഴ്ച വൈകുന്നേരം 7.30ന്, മോർട്ടൺ ഗ്രൂവിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വച്ചാണ് സ്വീകരണം.

ചിക്കാഗോയിലെ വിവിധ സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ, സാമുദായിക സംഘടന നേതാക്കൾ പരിപാടിയുടെ ഭാഗമാകും. ഇതിനു പുറമേ ചടങ്ങിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വികലാംഗരായ വിദ്യാർഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും 18-വയസ്സ് കഴിഞ്ഞ വികലാംഗരായ വിദ്യാർഥികൾക്ക് 3 വീലുകളുള്ള സ്കൂട്ടറും സൗജന്യമായി നൽകും.

അമേരിക്കൻ പ്രവാസിയായ പീറ്റർ മാത്യു കളംങ്ങരയുടെ നേതൃത്യത്തിൽ സംസ്ഥാനത്ത് 100 നിർദ്ധനരായ വികലാംഗരായ വിദ്ധ്യാത്ഥികൾക്കാണ് ഇത്തരത്തിൽ സഹായം നൽകുന്നത്. ഈ പരിപാടിയുടെ കിക്കോഫ് നിർവഹിക്കുന്നത് എംഎൽഎ. ചാണ്ടി ഉമ്മനാണ്.