‘കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടു’:സാം ആള്‍ട്ട്മാനെ പുറത്താക്കി ഓപ്പണ്‍എഐ, പിന്നാലെ സഹസ്ഥാപകൻ ബ്രോക്മാൻ രാജിവച്ചു

ന്യൂയോര്‍ക്ക്: ‘ഓപ്പണ്‍എഐയെ മുന്നോട്ട് നയിക്കാന്‍ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്ന്’ വ്യക്തമാക്കി ഓപ്പണ്‍എഐ കമ്പനി. ചാറ്റ്ജിപിടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സാം ആള്‍ട്ട്മാനെ ഓപ്പണ്‍എഐ കമ്പനി സിഇഒ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പിന്നാലെ സഹസ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു.

ഓപ്പണ്‍എഐ കമ്പനി ബോര്‍ഡ് തീരുമാന പ്രകാരം ചീഫ് ടെക്‌നോളജി ഓഫിസര്‍ മിറ മൊറാട്ടി യാണ് ഇടക്കാല സിഇഒ. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവില്‍ കമ്പനി ബോര്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പുറത്താക്കല്‍ തീരുമാനമെന്നും കമ്പനി അറിയിച്ചു. 

കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. അവതരിപ്പിച്ച് ചെറിയ കാലത്തിനുള്ളില്‍ തന്നെ സൈബര്‍ ലോകത്ത് വന്‍ തരംഗമായി മാറിയെങ്കിലും, മാസങ്ങള്‍ക്ക് ശേഷം തകര്‍ച്ചയാണ് ചാറ്റ്ജിപിടിക്ക് നേരിടേണ്ടി വന്നത്.

ഓപ്പണ്‍എഐക്കൊപ്പമുള്ള സമയം താന്‍ ആസ്വദിച്ചിരുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാന്‍ വ്യക്തമാക്കി. ”എന്നെ വ്യക്തിപരമായും ലോകത്തെ ചെറുതായെങ്കിലും പരിവർത്തനം ചെയ്യാനായി. ഇത്രയും കഴിവുള്ള വ്യക്തികള്‍ക്കൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നത് സന്തോഷം നല്‍കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് സംസാരിക്കും,” ആള്‍ട്ട്മാന്‍ കൂട്ടിച്ചേർത്തു.

ആള്‍ട്ട്മാന്റെ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും പുതിയ നേതൃത്വം ആവശ്യമാണെന്ന് ബോർഡ് അംഗങ്ങള്‍ വിശ്വസിക്കുന്നതായും കമ്പനി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ആള്‍ട്ട്മാന്റെ കാര്യത്തില്‍ ബോർഡ് അംഗങ്ങള്‍ നടത്തിയ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു നടപടി. ആള്‍ട്ട്മാനെ പുറത്താക്കിയ ഓപ്പണ്‍എഐയുടെ നടപടി എഐ മേഖലയില്‍ തന്നെ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

മുന്‍ ഗൂഗിള്‍ തലവന്‍ എറിക് ഷ്മിത്ത് തന്റെ ‘ഹീറോ’യെന്നാണ് ഓപ്പണ്‍എഐയുടെ നടപടിക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ ആള്‍ട്ട്മാനെ വിളിച്ചത്. ലോകത്തെ എന്നന്നേക്കുമായി മാറ്റി മറിച്ച വ്യക്തിയാണ് ആള്‍ട്ട്മാനെന്നും എറിക് പറഞ്ഞു. ”അദ്ദേഹം അടുത്തതായി ചെയ്യാന്‍ പോകുന്നതെന്താണെന്നറിയാനാണ് എനിക്ക് ആകാംഷ. അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങള്‍ക്കൊണ്ട് മനുഷ്യസമൂഹത്തിനുതന്നെ പ്രയോജനം ലഭിക്കും,” എറിക്ക് അഭിപ്രായപ്പെട്ടു.

ChatGPT-maker OpenAI fires CEO Sam Altman for lack of candor with company

More Stories from this section

family-dental
witywide