
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.
ഇരുവർക്കും സഹായ ഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വരവ്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു. 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്.
കഴിഞ്ഞ ദിവസമാണ് പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയത്. അത് മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. തുടർന്ന് മറിയക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണമുണ്ടായി. ദേശാഭമാനി ദിനപ്പത്രം മറിയക്കുട്ടിക്ക് സ്വത്തും വീടുമുണ്ടെന്ന തരത്തിൽ വാർത്ത കൊടുത്തു. മകൾ വിദേശത്താണെന്നും പ്രചാരണമുണ്ടായി. തുടർന്ന് മറിയക്കുട്ടി വില്ലേജ് ഓഫിസറെ പോയി കണ്ട് തൻ്റെ പേരിൽ ഭൂമിയോ വീടോ ഇല്ല എന്ന സർട്ടിഫിക്കറ്റ് വാങ്ങി. വ്യാജ പ്രചാരണത്തിന് എതിരെ കോടതിയിൽ പോകാൻ തയാറെടുത്തരിക്കുകയാണ് അവർ. അതിനിടെ ബിജെപി നേതാവ് സുരേഷ്ഗോപി അവരെ പോയി കണ്ട് സഹായം വാഗ്ദാനം നൽകുകയുണ്ടായി.
Chennithala came to meet Mariakutty and Anna and assured them that they would be given financial assistance till they get the pension.