താലപ്പൊലിയും പുലിക്കളിയും ചെണ്ടമേളവും; വ്യത്യസ്തമായി ചിക്കാഗോ കെസിഎസ് ഓണം

ചിക്കാഗോ: മലയാളികളുടെ മഹോത്സവം ആയ പൊന്നോണം കെസിഎസ് ആഘോഷിച്ചപ്പോൾ അതു ആൾ സാന്നിധ്യം കൊണ്ട്, പരിപാടികളുടെ മേന്മ കൊണ്ടും വ്യത്യസ്തമായി.

ഡെസ് പ്ലെയിൻസ്‌ ക്നാനായ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ ഏഴരമണിവരെ നീണ്ടു.

ഡെസ് പ്ലെയിൻസ്‌ ക്നാനായ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ ഏഴരമണിവരെ നീണ്ടു.

കെ സി എസ് പ്രസിഡണ്ട് ജെയിൻ മാക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫരീദാബാദ് രൂപത ചാൻസലർ റെവ. ഫാദർ ഡോക്ടർ മാത്യു ജോൺ പുത്തൻപറമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ മുഖ്യ പ്രെഭാഷണം നടത്തി. കെ സി സി എൻ എ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി സി എൻ എ ആർ വി പി സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, യുവജനവേദി നാഷണൽ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ തുടങ്ങിയവർ ഓണാശംസകൾ നേർന്നു.