ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം 23ന്,ഇപ്പോള്‍ റജിസ്റ്റര്‍ ചെയ്യാം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സെപ്റ്റംബർ 23ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഓൺലൈനിലൂടെ റജിസ്റ്റർ ചെയ്യാവുന്നതാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്സൈറ്റായ www.chicagomalayaleeassociation.org ൽ കൂടെ ഓണാഘോഷത്തിനുള്ള ടിക്കറ്റ് ലഭ്യമാണ്. ബൽവുഡിലുള്ള സിറോമലബാർ കത്തീഡ്രൽ ഹാളിൽ വച്ച് സെപ്റ്റംബർ 23, ശനിയാഴ്ച നാലു മണിക്ക് ഓണസദ്യയോടെ ആരംഭിക്കുന്നതാണ്. മലയാള തനിമയോടും പ്രൗഢിയോടും കൂടെ വിവിധ പരിപാടികളാണ് ഈ വർഷത്തെ ഓണാഘോഷങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഓണസദ്യ, അത്തപ്പൂക്കള മത്സരം, ചെണ്ടമേളം, ഘോഷയാത്ര, വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഏവരെയും ഇതിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

പ്രസിഡന്റ്:ജോഷി വള്ളിക്കളം – 312 685 6749, ജന. കോർഡിനേറ്റർ  ഷൈനി ഹരിദാസ് – 630 290 7143,

കോർഡിനേറ്റേഴ്സ്

ഡോ. സിബിൾ ഫിലിപ്പ് – 630 697 2241, വിവീഷ് ജേക്കബ് – 773 499 2530, ഡോ. റോസ് വടകര – 708 662 0774, ഡോ. സ്വർണ്ണം ചിറമേൽ – 630 244 2068, സാറാ അനിൽ – 630 914 0713, സജി തോമസ് – 773 531 8329