‘എല്ലാത്തിനുമൊരു അതിരുണ്ട്’: ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കോട്ടയം: ബില്ലുകളില്‍ ഒപ്പിടാൻ വിസമ്മതിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂപതിവ് ചട്ടം ഭേദഗതി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ ഒപ്പിടാത്ത സാഹചര്യത്തിൽ ഗവര്‍ണറുടെ വസതിയിലേക്ക് കര്‍ഷകരുടെ സംഘടിത മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് സിപിഎം നിര്‍മ്മിച്ചു നല്‍കിയ 25 വീടുകളുടെ താക്കോല്‍ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ദശാബ്ദങ്ങളായി ഭൂപതിവ് നിയമത്തിന്റെ ഭാഗമായി അനുഭവിക്കുന്ന വിഷമത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ആ മാറ്റം കൊണ്ടുവന്നു. നിയമസഭ പാസാക്കിയെങ്കിലും ഇപ്പോഴും നിയമമായില്ല. ആര്‍ക്കും മനസ്സിലാകാത്ത ചില നിലാപാടുകള്‍ അതില്‍ ഒപ്പിടേണ്ട ഗവര്‍ണര്‍ സ്വീകരിക്കുന്നു. അതിനെതിരെ, കൃഷിക്കാര്‍ക്ക് വേണ്ടി അരയക്ഷരം സംസാരിക്കാന്‍ കേരളത്തിലെ യുഡിഎഫോ ബിജെപിയോ തയ്യാറാകുന്നില്ല. ഈ നിയമഭേദഗതി ഇടുക്കിയിലുള്ള എല്‍ഡിഎഫുകാര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

ദുഷ്ട മനസ്സുള്ളവര്‍ ലൈഫ് മിഷന്‍ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിച്ചു. വീടില്ലാത്തവര്‍ക്ക് വീടു വെച്ചുനല്‍കുന്ന നല്ല കാര്യത്തെ എല്ലാവരും പിന്തുണയ്ക്കും എന്നാണ് നല്ല മനസ്സുള്ളവര്‍ കരുതിയത്. എന്നാല്‍, ഈ പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ടമനസ്സുള്ളവര്‍ ശ്രമിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇത്തരം ദുഷ്ടമനസ്സുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി. ലൈഫ് പദ്ധതിക്ക് എതിരെ വല്ലാത്ത കുപ്രചാരണമാണ് അഴിച്ചുവിട്ടത്. വലിയ മോഹത്തോടെ ഒരുങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനായില്ല- അദ്ദേഹം പറഞ്ഞു.

Chief Minister Pinarayi Vijayan lashed out at Governor Arif Mohammad Khan for not signing the bills

More Stories from this section

family-dental
witywide