ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ വീണ്ടും വിദേശത്തേക്ക് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറിലെ ലോക കേരള സഭ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോടികള്‍ മുടക്കി നടന്ന ലോക കേരളസഭയില്‍ മുഖ്യമന്ത്രിക്കൊപ്പം നിന്ന് ചിത്രം എടുക്കുന്നതിന് പ്രത്യേക തുക ഏര്‍പ്പെടുത്തിയതൊക്കെ വലിയ ചര്‍ച്ചയായിരുന്നു. ടൈംസ് സ്ക്വയറില്‍ മുഖ്യമന്ത്രിയെ വില്പനക്ക് വെച്ചിരിക്കുന്നു എന്ന തരത്തിലാണ് അന്ന് ട്രോളുകള്‍ ഇറങ്ങിയത്. ടൈംസ് സ്ക്വയറില്‍ നടന്ന ലോക കേരള സഭയുടെ സംഘാടനം സംബന്ധിച്ച ഒട്ടനവധി വിവാദങ്ങള്‍ ഇപ്പോഴും അമേരിക്കയില്‍ തുടരുമ്പോഴാണ് മറ്റൊരു ലോക കേരളസഭ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

സൗദി അറേബ്യയില്‍ ഒക്ടോബര്‍ 19, 22 വരെ നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അനുമതി തേടിയിരുന്നു. ഇതേ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുമ്പോഴാണ് സൗദിയിലെ ലോക കേരള സഭക്ക് പോകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ വീണ്ടും വിദേശ യാത്രക്ക് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ലോക കേരള സഭക്ക് പോകാന്‍ ആലോചിക്കുന്നുണ്ട്. കേന്ദ്രം അനുവദിച്ചാല്‍ പോകും എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Chief Minister will attend the Loka Kerala Sabha

More Stories from this section

dental-431-x-127
witywide