
ബെയ്ജിങ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് നേതാവ് ഷി ജിൻപിംഗും ചൊവ്വാഴ്ച ബെയ്ജിങ്ങിൽ കൂടിക്കാഴ്ച നടത്തി. യുഎസും അതിന്റെ ജനാധിപത്യ സഖ്യകക്ഷികളും ഇനിമേൽ ആധിപത്യം പുലർത്താത്ത ഒരു പുതിയ അന്താരാഷ്ട്ര ക്രമത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഈ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളുടെയും പങ്കുവച്ചത്.
ചൈനയെ ഏറ്റവും വലിയ എതിരാളിയായും റഷ്യയെ ഏറ്റവും വലിയ രാഷ്ട്ര ഭീഷണിയായുമാണ് യുഎസ് കാണുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രയേലിലേക്ക് പോകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.
ലോകത്തിലെ ഏറ്റവും ശക്തരായ രണ്ട് സ്വേച്ഛാധിപതികൾ തമ്മിലുള്ള ഈ കൂടിക്കാഴ്ച ആഗോളതലത്തിൽ ഭൂരാഷ്ട്രതന്ത്രത്തെ വലിയ തോതിൽ സ്വാധീനിച്ചേക്കാം. 2022ൽ ഉക്രൈനിലേക്ക് പതിനായിരക്കണക്കിന് സൈനികരെ അയച്ച് യൂറോപ്പിന്റെ മണ്ണിലെ ഭീകരമായ കരയുദ്ധം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പുടിൻ ബെയ്ജിങ് സന്ദർശിക്കുകയും ഒരു രാജ്യങ്ങളും പരിധിയില്ലാത്ത പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ-പാലസ്തീൻ യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് അടുത്ത കൂടിക്കാഴ്ച നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യുദ്ധം മിഡിൽ ഈസ്റ്റിലെ സുസ്ഥിരത തകർത്തേക്കാവുന്ന ഒരു വിശാലമായ സംഘർഷത്തിലേക്ക് നീങ്ങുമെന്നാണ് ഹമാസിന്റെ ഭീഷണി.
ചൈനയും റഷ്യയും ഇസ്രായേലിന്റെ നടപടികളെ വിമർശിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്രയേലിന് തിരിച്ചടിക്കാൻ എല്ലാ പിന്തുണയും വാഗ്ധാനം ചെയ്യുന്ന യുഎസിന് പകരം തങ്ങളുടെ ബദൽ നേതൃത്വം വർദ്ധിപ്പിക്കാനുള്ള രണ്ട് ശക്തികളുടെ ശ്രമങ്ങളുടെ ഏറ്റവും പുതിയ നീക്കമായി വേണം ഇതിനെ മനസിലാക്കേണ്ടത്.
ഉക്രെയിനിലെ കുട്ടികളെ നാടുകടത്തിയതിന് ഹാഗിലെ അന്താരാഷ്ട്ര കോടതി മാർച്ചിൽ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷം രാജ്യത്തിന് പുറത്തേക്കുള്ള പുടിന്റെ ആദ്യ യാത്രയാണ് ഇത്. ഉക്രൈനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം, ഇറാനിൽ ആയത്തൊള്ള അലി ഖമിനിയുമായുള്ള ചർച്ചകൾക്കായി കഴിഞ്ഞ വർഷം പോയത് ഒഴിച്ചാൽ റഷ്യ വിട്ട് പുടിൻ അധികം പുറത്തുപോയിരുന്നില്ല. ഒക്ടോബർ 17, 18 ദിവസങ്ങളിൽ ബെയ്ജിങ്ങിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് യോഗത്തിൽ പങ്കെടുന്നതിനാണ് ഇപ്പോൾ പുടിൻ എത്തിയിരിക്കുന്നത്.