ബെയ്ജിങ്: രാജ്യത്തിന്റെ “വികാരങ്ങളെ വ്രണപ്പെടുത്തുന്ന” വസ്ത്രങ്ങൾ ചൈനയിൽ താമസിയാതെ നിയമവിരുദ്ധമാക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമല്ല.
ചൈനീസ് ജനതയ്ക്കെതിരായ, ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവ് ശിക്ഷയോ തന്നെ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
പൊതുജനാഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. നിയമത്തെ ലഅനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ ഇതിനെക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുന്നത്.