
കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ 1000-ലധികം കുറ്റവാളികള്‍ക്ക് പൊതുമാപ്പ് നല്‍കുകയും ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ജയിലുകളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തതായി ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തിങ്കളാഴ്ച മോചിപ്പിച്ച 1,004 പേരില്‍ കുടിശ്ശിക പിഴ അടക്കാനാവാതെ ജയിലിലടക്കപ്പെട്ടവരായിരുന്നു അധികവുമെന്ന് ജയില്‍ കമ്മീഷണര്‍ ഗാമിനി ദിസനായകെ പറഞ്ഞു.
ശ്രീലങ്കയില്‍ ഭൂരിപക്ഷവും ബുദ്ധമതക്കാരാണ്, ബുദ്ധന്റെ ജനനം, ജ്ഞാനോദയം, മരണം എന്നിവ ആഘോഷിക്കുന്ന വെസക്കിന്റെ അവധി ആഘോഷിക്കുന്നതിനായി മെയ് മാസത്തില്‍ സമാനമായ എണ്ണം കുറ്റവാളികളെ മോചിപ്പിച്ചിരുന്നു.