സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

തിരുവനന്തപുരം: സിനിമാ സീരിയൽ താരം അപർ‌ണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപർണയെ വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുന്നേ മരണം സംഭവിച്ചിരുന്നു. സംഭവം നടന്ന സമയത്ത് അപർണയുടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് അപർണയുടെ അടുത്ത ബന്ധുക്കളിൽ നിന്നും മൊഴി എടുത്തിട്ടുണ്ട്.

മേഘതീർത്ഥം, അച്ചായൻസ്, മുദ്ദുഗൗ, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി സിനിമകളിലും ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങീ സീരിയലുകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്, രണ്ടു മക്കളുണ്ട്.

More Stories from this section

dental-431-x-127
witywide