മാനവീയം വീഥിയില്‍ വീണ്ടും കൂട്ടത്തല്ല്; സിഗരറ്റ് വലിച്ച് ആള്‍ക്കൂട്ടത്തിലേക്ക് പുക ഊതിവിട്ടുവെന്ന് കാരണം

തിരുവനന്തപുരം: മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും കൂട്ടത്തല്ല്. സിഗററ്റ് വലിച്ച് പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതില്‍ പ്രകോപിതരായ ഒരു സംഘം ഇത് ചോദ്യം ചെയ്യുകയും പിന്നീട് തമ്മിലടിയാവുകയുമായിരുന്നു. ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസെത്തിയപ്പോള്‍ എല്ലാവരും ചിതറിയോടി. സംഭവത്തില്‍ മൂന്ന് പേരെ മ്യൂസിയം പൊലിസ് കസ്റ്റഡിയിലെടുത്തു.

മാനവീയം വീഥി നൈറ്റ് ലൈഫിനായി തുറന്നു കൊടുത്തതിനു ശേഷം തുടര്‍ച്ചയായി സംഘര്‍ഷങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തില്‍ നൈറ്റ് ലൈഫില്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാനവീയത്തില്‍ രാത്രി പത്ത് മണിക്ക് ശേഷം വാദ്യോപകരണങ്ങളും ഉച്ചഭാഷിണിയും ഒഴിവാക്കണമെന്നും രാത്രി 12 മണി കഴിഞ്ഞാല്‍ മാനവീയം വീഥി വിട്ട് ആളുകള്‍ പോകണമെന്നുമായിരുന്നു പൊലീസ് നിര്‍ദേശം. രാജ്യാന്തരചലച്ചിത്രമേള നടക്കുന്നതിനാല്‍ കഴിഞ്ഞ ദിവസം മാനവീയം വീഥിയില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നു.

More Stories from this section

family-dental
witywide