തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയ ശേഷം തിരുവനന്തപുരത്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാര്‍ വലിയ നേട്ടത്തിലേക്ക് കുതിരിക്കുകയാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. 2016ല്‍ സംസ്ഥാനത്തിന്‍റെ ആകെ ആഭ്യന്തര ഉല്പാദനം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് ആഭ്യന്തര ഉല്പാദന നിരക്ക് 10.17 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഉണ്ടായത് 84 ശതമാനത്തിന്‍റെ വര്‍ദ്ധനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംരംഭക വര്‍ഷമെന്ന പ്രത്യേക പദ്ധതിയിലുടെ വലിയ നേട്ടമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. 8300 കോടി രൂപയുടെ നിക്ഷേപവും 3 ലക്ഷം തൊഴിലും സൃഷ്ടിക്കാനായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അഞ്ച് വര്‍ഷം കൊണ്ട് കിഫ്ബി വഴി 65000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചു.
കേരളത്തിന്‍റെ വികസനത്തിനൊപ്പം രാജ്യവും വലിയ മുന്നേറ്റത്തിലാണെന്ന് കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശ്രദ്ധേയമായി. സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തിയായി ഇന്ത്യ മാറിയെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബഹിരാകാശ രംഗത്തും ശാസ്ത്ര രംഗത്തും രാജ്യം മുന്നേറുകയാണ്. യോഗവും ആയുര്‍വേദവുമൊക്കെ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയതും വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.