മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമടക്കം 12 പേർക്ക് നോട്ടിസ് അയക്കാൻ കോടതി ഉത്തരവ്

സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി. വീണ അടക്കം12 കക്ഷികള്‍ക്ക് നോട്ടിസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളുടെ വാദംകൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി, അന്തരിച്ച ഉമ്മൻ ചാണ്ടി അടക്കം 12 പേര്‍ക്കാണ് നോട്ടിസ് അയക്കുക.

മാസപ്പടി വിവാദം സംബന്ധിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ .ബാബുവിന്റെ വിധി. ആദായനികുതി സെറ്റിൽമെന്റ് ബോർഡിൻ്റെ രേഖയിലെ കാര്യങ്ങൾ പ്രകാരമാണ് ഗിരീഷ് ബാബു വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയും മകളും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മറ്റു യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി കെ. കുഞ്ഞാലിക്കുട്ടി എന്നിവർ സി എം ആർ എൽ കമ്പനിയിൽ നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയാണ് വിജിലൻസ് കോടതി തള്ളിയത്.

സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാത്തതിന്റെ പേരിൽ വിജിലൻസ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. സർക്കാർ അനുമതി തേടിയിട്ടുണ്ടോയെന്ന് ആരായാതെയും ഹർജിക്കാരന്റെ വാദം കേൾക്കാതെയുമാണ് വിജിലൻസ് നടപടി.ഈ സാഹചര്യത്തിൽ പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ വിജിലൻസ് കോടതിക്ക് നിർദേശം നൽകണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

ഹർജി കോടതിയുടെ പരിഗണയിലിരിക്കെ ഹർജിക്കാരനായ ഗിരീഷ് ബാബു മരണപെട്ടിരുന്നു. തുടർന്ന് കോടതി അമിക്വസ് ക്യൂറിയെ നിയമിച്ചു. വിജിലൻസ് കോടതി ഉത്തരവിൽ അപാകതയുണ്ടെന്നായിരുന്നു അമിക്വസ് ക്യൂറി കോടതിയെ അറിയിച്ചത്.

CMMRL Monthly Quota controversy: High court issues notice to Pinarayi Vijayan and daughter Veena

More Stories from this section

family-dental
witywide