മാസപ്പടി: വിജിലൻസ് അനങ്ങുന്നില്ല, കോടതിയെ സമീപിക്കുമെന്ന് കുഴൽനാടൻ

തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുത്തിട്ട് രണ്ടര മാസമായിട്ടും വിജിലൻസിന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഇല്ലെന്നും കോടതിയെ സമീപിക്കുമെന്നും കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ.

സിഎംആർഎൽ കമ്പനി ആകെ 90 കോടി സംഭാവന കൊടുത്തിട്ടുണ്ട്. പിവി പിണറായി വിജയൻ അല്ല എന്ന് പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. 

മാസപ്പടിക്കും മുഖ്യമന്ത്രിക്കും ഇടയിലെ ബന്ധം തോട്ടപ്പള്ളിയിലെ അനധികൃത കരിമണൽ ഖനനമാണ്. മുഖ്യമന്ത്രിക്കും മകൾക്കും സിഎംആർഎൽ‌ പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമനൽ ഖനനത്തിന് സഹായം കിട്ടാനാണ്. വർഷങ്ങളോളം സിഎംആർഎല്ലിന് മണൽ ഖനനം ചെയ്യാൻ എല്ലാ നിയമങ്ങളും മാറ്റിയെന്നും മാത്യു കുഴൽനാടനൻ ആരോപിച്ചു. 

CMRL Monthly quota controversy: Mathew Kuzhalnadan to approach Court

More Stories from this section

family-dental
witywide