ശബരിമലയില്‍ നാണയങ്ങള്‍ എണ്ണാന്‍ യന്ത്രം വരുന്നു

തിരുവനന്തപുരം : ശബരിമല ഭണ്ഡാരത്തിലെത്തുന്ന നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താന്‍ യന്ത്രസംവിധാനം വരുന്നു. മിനിറ്റില്‍ 300 നാണയങ്ങള്‍ എണ്ണി പായ്ക്കറ്റുകളായി തരംതിരിക്കുന്ന കൗണ്ടിങ് മെഷീനാണ് വരുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന, സ്പൂക് ഫിഷ് എന്ന ബ്രാന്‍ഡ് നെയിം ഉള്ള ഈ യന്ത്രത്തിന് ഏതാണ്ട് 3 കോടി വിലവരുമെന്നാണ് അനുമാനം. മെഷീന്‍ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും സ്പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ സീസണില്‍ 20 കോടി രൂപയുടെ നാണയങ്ങള്‍ ആയിരത്തോളം ജീവനക്കാര്‍ മൂന്നുമാസം കൊണ്ടാണ് എണ്ണിത്തീര്‍ത്തത്.

More Stories from this section

family-dental
witywide