ട്രംപിനെതിരായ വിധിയില്‍ കൊളറാഡോ സുപ്രീം കോടതി ജസ്റ്റിസുമാര്‍ക്ക് ഭീഷണി

വാഷിംഗ്ടണ്‍ : യുഎസ് ഭരണഘടനയുടെ വിമത ക്ലോസിലൂടെ ട്രംപിനെതിരായ വിധി നടത്തിയ കൊളറാഡോ കോടതിയുടെ ജസ്റ്റിസുമാര്‍ക്ക് ഭീഷണി. 14-ാം ഭേദഗതിയുടെ പേരില്‍ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പ്രൈമറി ബാലറ്റില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ കൊളറാഡോ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് അക്രമാസക്തമായ ഭീഷണികള്‍ ലഭിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് ശേഷം 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിനു നേരെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്ക് ചൂണ്ടികാണിച്ചാണ് കോടതി ട്രംപിനെ തിരഞ്ഞെടുപ്പില്‍ നിന്നും വിലക്കിയിരിക്കുന്നത്. കൊളറാഡോ സംസ്ഥാനത്തില്‍ മാത്രമാണ് വിലക്ക് ബാധകം.

ട്രംപിനെതിരായ വിധി അമേരിക്കന്‍ ചരിത്രത്തിലെ ആദ്യത്തേതായി അടയാളപ്പെടുത്തുന്നു. ഭരണഘടനാപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് യു എസ് ഭരണഘടനയിലെ അപൂര്‍വ്വമായി മാത്രം പ്രയോഗിക്കുന്ന ഒരു വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ട്രംപിനെതിരെയുള്ള വിധി.

Also Read

More Stories from this section

family-dental
witywide