ലോസ് ഏഞ്ചൽസിന്റെ പ്രിയപ്പെട്ട സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു

പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ(32) അന്തരിച്ചു. 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് വിയോഗം. നീലിന്റെ മാനേജറാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് നീൽ നന്ദ.

ഒരു മാധ്യമ നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

“നിർഭാഗ്യവശാൽ നീൽ നമ്മളെ വിട്ടുപിരിഞ്ഞു പോയി. നന്ദ വളരെ മികച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമായിരുന്നു. എന്റെ നല്ലൊരു സുഹൃത്തുമായിരുന്നു,”മാനേജർ പറഞ്ഞു.

നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ലോകമെമ്പാടും താരത്തിന് ആരാധകരുണ്ടായിരുന്നു. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും വേദനയോടെ നീലിന് ആദരാഞ്ജലികൾ അർപ്പിച്ചു.

More Stories from this section

family-dental
witywide