
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തടവുകാരനെ പൊലീസുകാര്‍ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായി പരാതി. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ലിയോണ്‍ ജോണ്‍സണ്‍ ആണ് കോടതിയെ സമീപിച്ചത്. ജയിലിന്റെ വാച്ച് ടവറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്തുവെന്നാണ് ഇയാളുടെ ആരോപണം.
ഷര്‍ട്ട് ധരിക്കാതെയാണ് ലിയോണ്‍ ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ എത്തിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ തനിക്ക് ചികിത്സ നിഷേധിച്ചു. കൂടാതെ, സംഭവം പുറത്ത് പറഞ്ഞാല്‍ കൂടുതല്‍ കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ലിയോണ്‍ കോടതിയില്‍ പറഞ്ഞു.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരനായി കഴിയുകയാണ് ലിയോണ്‍. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്.










