വെളിച്ചം നോർത്ത് അമേരിക്ക ദശവാർഷിക സമ്മേളനം ഗ്രീൻസ്‌ ബൊറോയിൽ ഈമാസം 30ന് തുടങ്ങും

ഹമീദലി കോട്ടപ്പറമ്പന്‍

ഗ്രീൻസ്‌ബൊറോ(നോർത്ത് കരോലിന): വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ വെളിച്ചം നോർത്ത് അമേരിക്കയുടെ ദശ വാർഷിക സമ്മേളനം 30, ഒക്ടോബര്‍ ഒന്ന് തിയതികളിലായി നടക്കും. നോർത്ത് കരോലിനയിലെ ഗ്രീൻസ്‌ബൊറോ ഹോട്ടൽ വിൻധം ഗാർഡൻ, ട്രയാഡ് മുസ്ലിം സെന്റർ എന്നിവിടങ്ങളിലായാണ് സമ്മേളനം.

കാനഡയിലെയും അമേരിക്കയിലെയും നൂറോളം കുടുംബങ്ങൾ പരിപാടിയിൽ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും കുടുംബസംഗമംവും ആസൂത്രണം ചെയ്തതായി പ്രോഗ്രാം കൺവീനർ സലിം ഇല്ലിക്കൽ വാർത്താ കുറിപ്പിൽ അറിയിച്ചു. വെളിച്ചം പത്താം വാർഷിക മാഗസിൻ സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

സമ്മേളന നടത്തിപ്പിനായി വെളിച്ചം നോർത്ത് അമേരിക്ക പ്രസിഡന്റ് നിയാസ് കെ സുബൈറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസിദ് സിദ്ധീഖ്, അബ്ദുൽ അസീസ് (ഫൈനാൻസ്), നൂർ ഷഹീൻ, സാമിയ (കമ്മ്യൂണിക്കേഷൻ & ഗസ്റ്റ് സർവീസസ്), നിഷ ജാസ്മിൻ, അജ്മൽ ചോലശ്ശേരി, സുമയ്യ ഷാഹു, സാജിദ് മമ്പാട് (പൊതു സമ്മേളനം & വനിതാ സമ്മേളനം), ജസീല ഗ്രീൻസ്‌ബൊറോ, റൈഹാന വെളിയമ്മേൽ (രജിസ്ട്രേഷൻ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.

Conference of the Light Organization of North America

More Stories from this section

dental-431-x-127
witywide