ഇസ്രായേൽ-ഹമാസ് പോലൊരു യുദ്ധം ഇന്ത്യയിലുണ്ടായിട്ടില്ല; ഹിന്ദുമതം എല്ലാവരെയും ബഹുമാനിക്കുന്നു: മോഹൻ ഭാഗവത്

നാഗ്പുർ: ഹിന്ദുമതം എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുന്നുവെന്നും ഇസ്രയേൽ-ഹമാസ് യുദ്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. നാഗ്പുരില്‍ ഛത്രപതി ശിവജിയുടെ 350-ാം പട്ടാഭിഷേക വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

“ഇന്ത്യയിൽ എല്ലാവരെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്കാരവുമുണ്ട്, അത് ഹിന്ദുമതമാണ്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്. അതിനർത്ഥം നമ്മൾ മറ്റ് മതസ്ഥരെ എതിർക്കുന്നുവെന്നല്ല. ഹിന്ദു എന്ന് പറഞ്ഞാൽ മുസ്ലിങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്നാണ്. ഹിന്ദുക്കൾ മാത്രമാണ് ഇത് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്. മറ്റാരും ഇങ്ങനെയൊന്നും ഇതുവരെ ചെയ്തിട്ടില്ല. ലോകത്തിന്‍റെ മറ്റെല്ലാ ഭാഗത്തും യുദ്ധങ്ങളും കലഹങ്ങളും നടക്കുന്നുണ്ട്. ഉക്രൈൻ, ഇസ്രായേൽ ഹമാസ് യുദ്ധം,എന്നിവയെ കുറിച്ചെല്ലാം നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇന്ത്യയിൽ ഇത്തരം വിഷയങ്ങളുടെ പേരിൽ ഇതുവരെ യുദ്ധമുണ്ടായിട്ടില്ല. പണ്ട് ശിവജി മഹാരാജിന്‍റെ കാലത്ത് നടന്ന കയ്യേറ്റം ഇപ്രകാരമായിരുന്നു. എങ്കിലും നമ്മൾ ആരുമായും യുദ്ധത്തിന് പോയിട്ടില്ല. അതുകൊണ്ടാണ് നമ്മൾ ഹിന്ദുക്കളായത്,” മോഹൻ ഭാഗവത് പറഞ്ഞു.

More Stories from this section

family-dental
witywide