മുന്‍മന്ത്രി പി. സിറിയക് ജോണ്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് അന്ത്യം.

മൃതദേഹം കോഴിക്കോട്ട് കോവൂരിലുള്ള ഗുഡ് എര്‍ത്ത് വില്ല അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ച രാവിലെ പത്തുവരെയും തുടര്‍ന്ന് ടൗണ്‍ ഹാളില്‍ 12 മണിവരെയും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം കട്ടിപ്പാറയിലുള്ള തറവാട്ടിലേക്ക് കൊണ്ടുപോകും. ശവസംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍.

തിരുവമ്പാടി, കല്പറ്റ നിയോജക മണ്ഡലങ്ങളില്‍നിന്ന് മത്സരിച്ച് 17 വര്‍ഷം എം.എല്‍.എ.യായി. ഏറെക്കാലമായി മറവി രോഗബാധിതനായിരുന്നു. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു.

1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച​ത്. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തു. കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ തെ​റ്റി എ​ൻ.​സി.​പി​യി​ലേ​ക്ക്​ പോ​യ സി​റി​യ​ക്​​ജോ​ൺ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​​ പ​ദ​വി​യി​ലേ​ക്കു വ​രെ ഉ​യ​ർ​ന്നു. 2007ൽ ​ആ​യി​ര​ത്തോ​ളം അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ഴി​ക്കോ​ട്ട്​ വെ​ച്ച്​​ കോ​ൺ​​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു.

More Stories from this section

family-dental
witywide