കോണ്‍ഗ്രസ് നേതാവിനെ ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കോണ്‍ഗ്രസ് നേതാവിനെ ആലുവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പിടി പോളിനെ (61) ആണ് ആലുവയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. ിടി പോള്‍.

ഉച്ചയ്ക്ക് 12.30ന് ഹോട്ടലില്‍ മുറിയെടുത്ത പോളിനെ കാണാന്‍ 3.15ന് ഒരു സന്ദര്‍ശകന്‍ എത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹമെത്തിയപ്പോള്‍ പോളിനെ മുറിയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ സ്വന്തം വാഹനത്തില്‍ പോളിനെ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തന്നെക്കാണാന്‍ ഒരാള്‍ വരുമെന്ന് പോള്‍ നേരത്തേ ഹോട്ടലില്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. മുറിയുടെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു.

പോലീസെത്തി മുറി പരിശോധിച്ചു. പോളിന്റെ ബാഗും മൊബൈല്‍ ഫോണും കണ്ടെടുത്തു. അങ്കമാലിയില്‍നിന്നു ഡ്രൈവര്‍ക്കൊപ്പം സ്വന്തം കാറില്‍ ആലുവയില്‍ എത്തിയ പോള്‍ എംജി ടൗണ്‍ ഹാളിനു സമീപം ഇറങ്ങി കാര്‍ പറഞ്ഞുവിടുകയായിരുന്നു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റായ പോള്‍ നിലവില്‍ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് അംഗവുമാണ്. മരണവിവരം അറിഞ്ഞ് എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍ തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.

More Stories from this section

family-dental
witywide