
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 144 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഢില്‍ 30 സീറ്റുകളിലേക്കും തെലങ്കാനയില്‍ 55 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ ചിന്ദ്വാര മണ്ഡലത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ജനവിധി തേടും. 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നവംബര്‍ ഏഴ് മുതല്‍ 30വരെയാണ് നടക്കുന്നത്.
മിസോറമിലെ 40 മണ്ഡലങ്ങളില്‍ നവംബര്‍ ഏഴിനും മധ്യപ്രദേശിലെ 230 മണ്ഡലങ്ങളില്‍ 17നും രാജസ്ഥാനിലെ 200 മണ്ഡലങ്ങളില്‍ 25നും തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ 30നുമാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.