
കോഴിക്കോട്: മാസം 23ന് കോഴിക്കോട് ബീച്ചില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ജില്ലാകലക്ടർ അനുമതി നിഷേധിച്ചു. കോഴിക്കോട് ബീച്ചില്‍ 25ന് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സ് നടക്കുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു.എന്ത് തടസ്സം ഉണ്ടായാലും പരിപാടി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനാല്‍, മുന്‍കൂറായി സുരക്ഷാ സന്നാഹം ഒരുക്കേണ്ടതിനാലാണ് റാലിക്ക് അനുമതി നിഷേധിച്ചത് എന്നാണ് കലക്ടര്‍ പറയുന്നത്. 50,000പേരെ പങ്കെടുപ്പിച്ച് മെഗാ റാലി സംഘടിപ്പിക്കാനായിരുന്നു കെപിസിസി തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ്, റാലിക്ക് അനുമതി നിഷേധിച്ചത്
നേരത്തെ, സിപിഎം കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തിയിരുന്നു. 50,000 പേരെ പങ്കെടുപ്പിച്ചാണ് സിപിഎം യോഗം നടത്തിയത്. യോഗത്തില്‍ പങ്കെടുക്കാന്‍ മുസ്ലിം ലീഗിന് ക്ഷണിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. എന്നാല്‍, സിപിഎം ക്ഷണം നിരസിച്ച ലീഗ്, യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍, പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു
congress set to defy order denying permission for pro Palestine rally at Kozhikkode