രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് വിലയിരുത്തണം: കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് വിലയിരുത്തണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽസെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെയുള്ളത് ബിജെപിയുടെ പ്രചാരണമെന്നും ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കണമെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളും, ഇന്ത്യ മുന്നണിയുടെ സമുന്നത നേതാവ് ഇന്ത്യ മുന്നണിയുടെ കൂടെയുള്ള പാർട്ടികൾക്കെതിരെ കേരളത്തിൽ പോരടിക്കുന്നത് ദേശീയ തലത്തിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇടതു പാർട്ടികൾ അടക്കമുള്ളവയും ചൂണ്ടിക്കാട്ടുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നാടകമാണ് സർക്കാർ-ഗവർണർ പോരെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് കൂട്ടുരും നടത്തുന്ന നാടകം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ഇതായിരുന്നു സാഹചര്യമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. ഗവർണർക്കും രാഷ്ട്രീയ ലക്ഷ്യം. ഗവർണറുടെ അമിത അധികാരത്തിൽ സർക്കാരിനെ നിയമസഭയിൽ യുഡിഎഫ് പിന്തുണച്ചു. ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

More Stories from this section

family-dental
witywide