പരസ്യമായി വിവാദങ്ങളില്‍ പെടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യമായി വിവദാങ്ങളില്‍ പെടുന്നത് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം. നേതാക്കള്‍ വിവാദങ്ങളില്‍ പെടുന്നത് പാര്‍ട്ടി കര്‍ശനമായി വിലക്കും. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ വേണം, ഐക്യം ശക്തമാക്കണം. ഹൈദരബാദില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി ദേശീയ തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസ് മണ്ഡലം പുനസംഘടന ഡിസിസികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെപിസിസി നിര്‍ദേശിച്ചിട്ടുണ്ട്. വീണ്ടും നീണ്ടുപോയാല്‍ കെപിസിസി തന്നെ പട്ടിക പുറത്തിറക്കും എന്നും അറിയിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും ഇത് പൂര്‍ത്തിയായിട്ടില്ല.

ഹൈദരാബാദില്‍ വച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം യോഗം ചേര്‍ന്നിരുന്നു. എല്ലാ വിഭാഗം നേതാക്കളേയും വിശ്വാസത്തിലെടുക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന നിര്‍ദേശം അതില്‍ ഉയര്‍ന്നുവന്നു.

Congress warns leaders not to trigger controversies

More Stories from this section

dental-431-x-127
witywide