500 രൂപക്ക് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് മാസം 2500 രൂപ, ബസില്‍ സൗജന്യ യാത്ര, വാഗ്ദാനങ്ങളുമായി തെലങ്കാനയില്‍ കോണ്‍ഗ്രസ്

തെലങ്കാന: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ ചെറുവിരലെങ്കിലും അനക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ വലിയ വാഗ്ദാനങ്ങള്‍ എറിഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. വിജയഭേരി എന്ന പേരിലാണ് കോണ്‍ഗ്രസിന്റെ തെലങ്കാന റാലി.

വലിയ ജനപങ്കാലിത്തം കൊണ്ട് റാലി ശ്രദ്ധേയമായി. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമൊക്കെ സംസാരിച്ച റാലി ജനങ്ങളില്‍ ആവേശം ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

https://x.com/INCIndia/status/1703440462202257412?s=20

റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ കൂടിയായ സോണ്ിയാഗാന്ധി നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, ബസ്സുകളില്‍ സൗജന്യ യാത്ര, 500 രൂപക്ക് പാചക വാതക സിലിണ്ടര്‍, 200 യീണിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളാണ് സോണിയാഗാന്ധി പ്രഖ്യാപിച്ചത്.

https://x.com/kcvenugopalmp/status/1703428706642104758?s=20

തെലങ്കാന പിടിക്കാന്‍ ഇത്തവണ വലിയ കരുനീക്കങ്ങള്‍ തന്നെയാണ് ബിജെപി നടത്തുന്നത്. അതിന്റെ ഭാഗമായി ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഹൈദരാബാദില്‍ ചേര്‍ന്നിരുന്നു. നിരവധി ദേശീയ നേതാക്കള്‍ മാസങ്ങളായി തെലങ്കാനയില്‍ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയെ പ്രതിരോധിച്ച് ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസും പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. അതിനിടയിലാണ് കുറച്ച് സീറ്റെങ്കിലും പിടിച്ചെടുക്കാനുള്ള തീവ്രപ്രയത്നവുമായി കോണ്‍ഗ്രസും കളത്തിലിറങ്ങുന്നത്. ഏതായാലും തെലങ്കാന റാലിയിലെ ജനപങ്കാളിത്തം കുറച്ചെങ്കിലും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു.

Congress with an exciting rally in Telangana

Also Read