പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, പിന്നില്‍ അഞ്ചംഗ സംഘം

പാലക്കാട്: കണ്ണാടിയില്‍ ക്രിസ്തുമസ് ദിനത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഘം ഉണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റെനില്‍ (40), വിനീഷ് (43), സുഹൃത്തുക്കളായ അമല്‍ (25), സുജിത്ത് (33) എന്നിവര്‍ക്കാര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ വിനീഷും, റെനിലും കോണ്‍ഗ്രസ് മുന്‍ പഞ്ചയത്തംഗങ്ങളാണ്. ഇവരെ ആക്രമിച്ച അഞ്ചംഗ സംഘം പിന്നീട് ഓടി രക്ഷപെടുകയായിരുന്നു.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ നാല് പേരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

More Stories from this section

family-dental
witywide