രക്ഷാബന്ധൻ ആഘോഷത്തിനിടെ കൂട്ടബലാത്സംഗം; സ്വന്തം മകനെ അറസ്റ്റ് ചെയ്ത് പൊലീസ് ഉദ്യോഗസ്ഥൻ

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ രക്ഷാബന്ധൻ ആഘോഷിച്ച് മടങ്ങുകയായിരുന്ന സഹോദരിമാരെ ബിജെപി നേതാവിന്‍റെ മകന്‍റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പത്ത് പേരിൽ ഒരാൾ, പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ. എഎസ്ഐ ദീപക് സാഹുവാണ് തന്റെ മകൻ കൃഷ്ണയെ അറസ്റ്റ് ചെയ്യുകയും ഉടൻ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുകയും ചെയ്തത്.

റായ്പൂർ സീനിയർ എസ്പി പ്രശാന്ത് അഗർവാൾ അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കുകയും അന്വേഷണം തടസ്സപ്പെടാതിരിക്കാൻ എഎസ്ഐ സാഹുവിനെ മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ബലാത്സംഗം ചെയ്തവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് റായ്പൂരിലും മറ്റും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൂട്ടബലാത്സംഗത്തിനിരയായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്.

ഓഗസ്റ്റ് 31 ന് രാത്രി രക്ഷാബന്ധൻ ആഘോഷിച്ച ശേഷം ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാരെ മന്ദിർ ഹസൗദ് മേഖലയിൽ മൂന്ന് യുവാക്കൾ വഴി തടയുകയായിരുന്നു. പിന്നാലെ നാല് ബൈക്കുകളിലായി ഏഴ് പേർ കൂടിയെത്തി.

പെൺകുട്ടികളുടെ കൂടെയുണ്ടായിരുന്നയാളെ മർദ്ദിക്കുകയും കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് സഹോദരിമാരെ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇവരുടെ പണവും മൊബൈൽ ഫോണും ഉൾപ്പെടെ കവരുകയും ചെയ്തു.

മുഖ്യപ്രതിയായ പൂനം താക്കൂർ സ്ഥലത്തെ ബിജെപി നേതാവായ ലക്ഷ്മിനാരായൺ സിങ്ങിന്‍റെ മകനാണ്. കൊലക്കുറ്റം, ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നേരത്തെയുണ്ട്. ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.

More Stories from this section

family-dental
witywide