
ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 614 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് 21 ന് ശേഷം കണ്ടെത്തിയ ഏറ്റവും ഉയർന്ന സംഖ്യയാണിത്. സാഹചര്യം നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡിന്റെ വകഭേദമായ ജെഎൻ 1ന്റെയും വകഭേദമാണ് ഏറ്റവും പുതിയ ആശങ്ക. ഗോവ, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 20 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് ആകെയുള്ള 2311 ആക്ടീവ് കേസുകളിൽ 2041 രോഗികളും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 292 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് ബാധിച്ച് മൂന്നു പേർ സംസ്ഥാനത്ത് മരിച്ചതായും കേന്ദ്രം അറിയിച്ചു.
കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്. മുൻകരുതൽ നടപടികളിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തരുതെന്നാണു കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുമായി കൈകോർത്തു പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗത്തിലാണു ഇവ വ്യക്തമാക്കിയത്.