അമേരിക്കയില്‍ കോവിഡ് വകഭേദം ‘പിറോള’ പടരുന്നു; രണ്ടാഴ്ചയ്ക്കുള്ളിലുണ്ടായത് മൂന്നിരട്ടി വര്‍ധന

വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2.86(പിറോള) വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന പിറോളയെ ‘നിരീക്ഷണ വകഭേദം’ എന്ന പട്ടികയിലാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ഇത് ‘താല്‍പ്പര്യ വകഭേദം’ എന്ന നിലയിലേക്ക് പരിഗണിച്ചു.

അതേസമയം സിഡിസിയും ഡബ്ല്യുഎച്ച്ഒയും ഈ വകഭേദം കൂടുതല്‍ ഗുരുതര ആരോഗ്യ സാഹചര്യങ്ങള്‍ക്ക് ഇടയാക്കുന്നില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. കേസുകള്‍ കൂടുതലാണെങ്കിലും ബിഎ.2.86 നിലവില്‍ യുഎസില്‍ അണുബാധകളോ ആശുപത്രിവാസമോ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നില്ലെന്നും സിഡിസി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ എച്ച് വി 1ന് ശേഷം പടരുന്ന വകഭേദമാണ് പിറോള.

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) റിപ്പോര്‍ട്ട് പ്രകാരം മറ്റ് അണുബാധകളെ അപേക്ഷിച്ച് അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവ ബാധിക്കുന്നവരില്‍ രോഗതീവ്രത വ്യക്തിയുടെ പ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കുന്നു. നിലവിലുള്ള പരിശോധനകളിലൂടെ വേരിയന്റ് കണ്ടെത്താനും നിലവിലുള്ള ചികിത്സകളോട് പ്രതികരിക്കാനും കഴിയുമെന്നാണ് വിദഗ്ധ വിലയിരുത്തല്‍. ബിഎ.2.86 വ്യത്യസ്ത രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

More Stories from this section

family-dental
witywide